അന്തിമഹാകാലന്‍

ക്ഷിപ്ര പ്രസാദിയും, ക്ഷിപ്രകോപിയുമായ ഭഗവാന്‍ പരമശിവനെക്കുറിച്ചുള്ള പുരാണങ്ങളില്‍ പ്രസിദ്ധ്മാണല്ലോ മാര്‍ക്കണ്ഡേയന്റെ രക്ഷ്യ്ക്കായുള്ള ‘കാലനിഗ്രഹം’. ക്ഷേത്രത്തിന്‍റെ ഇടതു വശം (വടക്ക്‌ വശം) പടിഞ്ഞാറേയ്ക്ക് ദര്‍ശനമായാണ്‌ പ്രതിഷ്ഠ. തന്നെ ആശ്രയം പ്രാപിച്ച മാര്‍ക്കണ്ഡേയന്‍ എന്ന ബാലന്റെ ആത്മാവെടുക്കാന്‍ തുനിഞ്ഞ യമധര്‍മ രാജനെ വധിച്ച അന്തിമഹാകാലന്‍ ആയുരാരോഗ്യ സൌഭാഗ്യങ്ങല്‍ നല്‍കി ഭക്തരെ അനുഗ്രഹിക്കും എന്നകാര്യത്തില്‍ സംശയമില്ല.

അര്‍ച്ചന, മൃത്യുഞ്ജയ പുഷ്പാഞ്ജലി, കൂവള മാല. നെയ് വിളക്ക്, ഭദ്ര ദീപം, ധാര, നെയ്യ് പായസം, പിഴിഞ്ഞുപായസം എന്നിവയാണ് മുഖ്യ വഴിപാടുകള്‍.

ബ്രഹ്മ രക്ഷസ്സ്

താന്ത്രിക വിദ്യകളില്‍ ശ്രേഷ്ഠരായ ബ്രാഹ്മണരുടെ ആത്മാക്കളെയാണ്‌ ബ്രഹ്മരക്ഷസായി കുടിയിരുത്തിയിരിക്കുന്നത്. ക്ഷേത്രത്തിന്‍റെ വലതു വശം (തെക്ക്‌ വശം) കിഴക്കോട്ട് ദര്‍ശനമായി പ്രതിഷ്ഠ. ദേശത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിനുമുന്പേ ബ്രഹ്മരക്ഷസ്സില്‍ നിന്നുംനിന്നും അനുവാദം നേടുന്ന പതിവുണ്ട്.

പാല്‍പായസമാണ്‌ ബ്രഹ്മരക്ഷസിനുള്ള പ്രധാന വഴിപാട്.

Pal-payasam is main offering of Brahma Rakshas.

അയയക്ഷി

സ്നേഹം, ഉര്‍വ്വരത, സൌന്ദര്യം തുടങ്ങിയവയുമായി ബന്ധപ്പെട്ട ആതിദേവതാ സങ്കല്പ്പമാണ്‌ യക്ഷീസങ്കല്പം. അര്‍ച്ചന, മഞ്ഞള്‍ ആടല്‍, ചെത്തി മാല മുതലായവയാണ്‌ പ്രധാന വഴിപാടുകള്‍.

ശാസ്താവ്

കൈലാസ നാഥനായ പരമശിവന്റെയും മൊഹിനീരൂപം പൂണ്ട വിഷ്ണുവിന്റെയും പുത്രനായാണ്‌ ശാസ്താവ് എന്നാണ്‌ ഐതിഹ്യം. ക്ഷേത്രത്തിന്‍റെ വലതു വശം (തെക്ക്‌ വശം) കിഴക്കോട്ട് ദര്‍ശനമായി പ്രതിഷ്ഠ.

അര്‍ച്ചന, എള്ളുതിരി, നെയ് വിളക്ക്, നെയ്യ് അഭിഷേകം, നെയ്യ് പായസം, എള്ളു പായസം, നീരാഞ്ജനം, മുഖച്ചാര്‍ത്ത്, കറുകമാല മുതലായവയാണ്‌ പ്രധാന വഴിപാടുകള്‍. മകരവിളക്കുകാലത്ത് ശാസ്താവിനുമുന്നില്‍ മാലയിടാനും, കെട്ടുനിറയ്ക്കനുമായി അയ്യപ്പന്‍മാര്‍ എത്താറുണ്ട്.

ഭഗവതി

വലതു കൈകളില്‍ ശംഖ്, വരം, ഇടത് കൈകളില്‍ ചക്രം, അഭയം എന്നിവയോടുകൂടിയ ദുര്‍ഗ്ഗ ദേവിയാണ്‌ ഇവിടുത്തെ ഭഗവതി. ക്ഷേത്രത്തിന്‍റെ ഇടതു വശം (വടക്ക്‌ വശം) കിഴക്കോട്ട് ദര്‍ശനമായാണ്‌ പ്രതിഷ്ഠ. മുഖ്യ പ്രതിഷ്ഠയായ ഗണപതിയ്ക്കുള്ള അതേപ്രാധാന്യം തന്നെയാണ്‌ ഈക്ഷേത്രത്തില്‍ ഭഗവതിയ്ക്കും. ഗണപതിപ്രതിഷ്ഠയ്ക്കും മുന്‍പുതന്നെ ഇവിടെ ഭഗവതി സാന്നിധ്യം ഉണ്ടായിരുന്നതായാണ്‌ ഐതിഹ്യം.

അര്‍ച്ചന, മഞ്ഞള്‍ ആടല്‍, നെയ് വിളക്ക് ,കറുകമാല , ചെത്തി മാല,ഭദ്ര ദീപം, ഭഗവതി പൂജ, ദ്വാദശാക്ഷരീമന്ത്ര പുഷ്‌പാഞ്‌ജലി, കടും പായസം മുതലായവയാണ്‌ ഭഗവതിയ്ക്കുള്ള പ്രധാന വഴിപാടുകള്‍.

Get in Touch

~